കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ആധാര്‍ കാര്‍ഡ് കൈവശമില്ലെങ്കില്‍ ആയിരം രൂപ പിഴയായി ഈടാക്കും എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന്  ബോട്ട് ഉടമ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.

വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് തന്നെ കൈവശം വെയ്‌ക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് ഇ ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ സുപ്രധാന തീരുമാനം. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Comments
error: Content is protected !!