KERALA
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുന്നു
തിരുവനന്തപുരം: കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി കൈറ്റ് വിക്ടേഴ്‌സിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള 300 എപ്പിസോഡുകൾ സംപ്രേഷണം ആരംഭിക്കുന്നു. ജനുവരി 15 തിങ്കളാഴ്ച മുതൽ എല്ലാ ദിവസവും രാത്രി എട്ട് മണിക്കാണ് സംപ്രേഷണം. അര മണിക്കൂർ വിവിധ ഇനങ്ങളിലെ കലാപരിപാടികളും അര മണിക്കൂർ നാടകം മാത്രമായും ആണ് സംപ്രേഷണം ചെയ്യുക.
മത്സര ഇനം, വിഭാഗം, ചെസ്റ്റ് നമ്പർ, ലഭിച്ച ഗ്രേഡ് എന്നിവ ഉൾപ്പെടുത്തിയാണ് എപ്പിസോഡുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 6.30 മുതലും ലഭ്യമാകും. പ്രധാനപ്പെട്ട 18 വേദികളിൽ നിന്ന് 180 ഇനങ്ങളിൽ 11285 അംഗങ്ങൾ പങ്കെടുത്ത കലോത്സവ പരിപാടികളാണ് തുടർച്ചയായി സംപ്രേഷണം ചെയ്യുന്നത്.
Comments