ആന്തട്ട ഗവ. യു പി സ്കൂളിൽ ശാരീരിക പ്രതിരോധ പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി : ആന്തട്ട ഗവ. യു പി സ്കൂളിൽ ശാരീരിക പ്രതിരോധ പരിശീലനം ആരംഭിച്ചു. പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ കളരി പരിശീലനവും പി ടി എ സഹായത്തോടെ കരാട്ടെ പരിശീലനവുമാണ് സ്കൂളിൽ ആരംഭിച്ചത്.

പ്രതിരോധ പരിശീലനത്തിൻ്റെ ഉദ്ഘാടനം മുൻ എം എൽ എയായ പി വിശ്വൻ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എ ഹരിദാസ് അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ, കെ  ദാസൻ, പന്തലായനി ബി പി സി ദീപ്തി, കളരി പരിശീലകൻ കെ സി ദിനേശ് പ്രസാദ്, കരാട്ടെ പരിശീലകൻ ജയപ്രകാശ് കോഴിക്കോട്, എം കെ  വേലായുധൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എം ജി ബൽരാജ് സ്വാഗതവും പി ടി കെ രാജേഷ് നന്ദിയും പറഞ്ഞു.

Comments
error: Content is protected !!