NEWS
അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ രാഷ്ട്രീയ ലാഭത്തിനെന്ന് ശശി തരൂർ
തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാചടങ്ങുകൾ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബി ജെ പി തന്ത്രമാണെന്ന് ശശി തരൂർ. ചടങ്ങിന് നേതൃത്വം നൽകുന്നത് പുരോഹിതരല്ല, പ്രധാനമന്ത്രിയാണ്. അതിന് രാഷ്ട്രീയമുണ്ട് . പ്രധാനമന്ത്രിയല്ല പുരോഹിതനാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പാർട്ടി സാന്നിദ്ധ്യം വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments