മിസോറാമില്‍ വോട്ടെണ്ണല്‍ നാളെ

ന്യൂഡല്‍ഹി: മിസോറാമില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും മിസോറാം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് പോരാട്ടം.
40 നിയമസഭ മണ്ഡലങ്ങള്‍ ഉള്ള ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങള്‍ ഉള്ള സംസ്ഥാനമാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. നാളെ രാവിലെ എട്ട് മണി മുതല്‍ മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

Comments
error: Content is protected !!