ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിൽ

തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിൽ നൽകും. വരുമാനം കൂട്ടാൻ മദ്യത്തോടൊപ്പം സഞ്ചി വിൽക്കാനാണ് പദ്ധതിയിടുന്നത്.

മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. മദ്യം ​ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വിൽപനശാലകളിൽ കടലാസിന്റെ ഉപയോ​ഗം നിർത്താനാണ് തീരുമാനം. മുമ്പ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോ​ഗിച്ചിരുന്നെങ്കിലും പിന്നീട് നിർത്തലാക്കിയിരുന്നു.

Comments
error: Content is protected !!