നിടുംപൊയിൽ ബി കെ എൻ എം യു പി സ്കൂളിൻ്റെ ‘ശാസ്ത്രയാനം 2024’ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: നിടുംപൊയിൽ ബി കെ എൻ എം യു പി സ്കൂളിൻ്റെ ശാസ്ത്രയാനം 2024 ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനാണ് ആധുനിക കാലഘട്ടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഊന്നൽ നൽകുന്നതെന്ന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ പറഞ്ഞു.
എല്ലാ വിദ്യാർത്ഥികളെയും കുട്ടിശാസ്ത്രജ്ഞന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങൾ രക്ഷിതാക്കളിലും കുട്ടികളിലും ഏറെ വ്യത്യസ്ഥമായ ഒരനുഭവമായി മാറി. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണപദ്ധതിയിൽ പോഷക സമൃദ്ധമായ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ മൈക്രോ ഗ്രീൻ കൾട്ടിവേഷൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ സി പി അനീഷ് കുമാർ നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ പി ജി രാജീവ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എസ് ജി കൺവീനർ സി എം ജനാർദ്ദനൻ മാസ്റ്റർ, അധ്യാപകരായ ജി കെ കമല , കെ എം അസീസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കോഡിനേറ്റർ കെ ഗീത പദ്ധതി വിശദീകരണം നടത്തി. പി കെ ജഫീന നന്ദി പറഞ്ഞു.