ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കൊയിലാണ്ടി: ലോറി ആക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസ് പ്രതി അറസ്റ്റില്‍, കൂട്ടുപ്രതി വലയിലായി. തിക്കോടി എഫ്.സി.ഐ.യിൽ നിന്നും അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കിൽ പിന്തുടരുകയും കൊയിലാണ്ടി കുറുവങ്ങാട്ട് മാവിൻ ചുവട്ടിൽ വെച്ച്  കരിങ്കല്ല് കൊണ്ട് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും ഡ്രൈവറെ വധിക്കാൻ ശ്രമിക്കുകയും  ആണ് ചെയ്തത്.

നന്തി കുറൂളി കുനി വിപിൻ (32) നെയാണ് അതിവിദഗ്ദമായ നീക്കത്തിലൂടെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ നന്തി ഒറ്റക്കണ്ടത്തിൽ രോഹിത്ത്  (27) നെ പോലീസ് തിരയുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

 ലോറി ഡ്രൈവറുടെ നെഞ്ചിൽ ചില്ലുകൾ തുളച്ചു കയറി.ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ കെ.സി.സുബാഷ് ബാബു, എസ്.ഐ .മാരായ എം.പി.ശൈലേഷ്, അനീഷ്.എ.എസ്.ഐ.മാരായ രമേശൻ, എസ്.ഇ.പി.ഒ. ഗംഗേഷ്, സിനു രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.

നിരവധി കേസിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് വിപിനിനെ പിടികൂടിയത്. കൂട്ടുപ്രതിയായ രോഹിത്തിനെ പോലീസ് ലൊക്കേറ്റ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത വിപിൻ നെ കോടതിയിൽ ഹാജരാക്കി.

Comments

COMMENTS

error: Content is protected !!