കനോലി കനാലില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ കാണപ്പെട്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിത (69) ണ് മരിച്ചത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു.

വിവാഹവുമായി ബന്ധപ്പെട്ട് മകനും കുടുംബവും ബന്ധുവീട്ടിൽ പോയതായിരുന്നു. തിരിച്ചെത്തിയപ്പോൾ രജിതയെ വീട്ടിൽ കാണാതായി. ബന്ധുവീടുകളിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് അറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസുമായി മകൻ ബന്ധപ്പെട്ടു. മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Comments
error: Content is protected !!