ദീര്‍ഘകാല വൈദ്യുതി കരാര്‍ പുനഃസ്ഥാപിച്ചെങ്കിലും അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ പുനഃസ്ഥാപിച്ചെങ്കിലും അനിശ്ചിതത്വം തുടരുന്നു. കുടിശിക ലഭിക്കാത്തതും പുതിയ കരാറുകളില്‍ ഏര്‍പ്പെട്ടതുമാണ് കാരണം. നാല് കാരാറുകളിലൂടെ ലഭിക്കേണ്ടത് 465 മെഗാവാട്ട് വൈദ്യുതിയാണ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടും 465 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിച്ചത്. 25 വര്‍ഷത്തേക്കായിരുന്നു കരാറുകള്‍. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിതരണ കമ്പനികള്‍ അടക്കം കക്ഷികളായ കേസില്‍ റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്.

ജാബുവ, ജിന്റാല്‍ ഇന്ത്യ എന്നീ കമ്പനികള്‍ വേറെ കരാറുകളില്‍ ഏര്‍പ്പെട്ടതാണ് വൈദ്യുതി നല്‍കാന്‍ തടസ്സമായി പറയുന്നത്. പഞ്ചാബില്‍ നിന്ന് സാപ് വ്യവസ്ഥയില്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും മൂന്ന് കമ്പനികളും വൈദ്യുതി നല്‍കാന്‍ സന്നദ്ധരല്ല. രണ്ട് തവണയാണ് കെഎസ്ഇബി കത്തയച്ചത്. എന്നാല്‍ കമ്പനികളുടെ പ്രതികരണം അനുകൂലമല്ലായിരുന്നു. കുടിശ്ശിക തുകയായ 100 കോടിയോളം രൂപ നല്‍കാതെ തുടര്‍ന്ന് വൈദ്യുതി നല്‍കാനാവില്ലെന്ന നിലപാടിലാണ് ജിന്റാല്‍ ദര്‍മല്‍ പവര്‍. ഇവരുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

 

Comments
error: Content is protected !!