Uncategorized

ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌ സ്റ്റുഡന്റ്സ്‌ കോൺക്ലേവ്‌ തിങ്കളാഴ്ച

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘ക്യാമ്പസസ്‌ ഓഫ്‌ കോഴിക്കോട്‌’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കോളേജ്‌ യൂണിറ്റുകളിലെയും സ്റ്റുഡന്റ്‌ കോർഡിനേറ്റർമാരുടെ ഏകദിന സംഗമം- ‘സ്റ്റുഡന്റ്സ്‌ കോൺക്ലേവ്‌’ തിങ്കളാഴ്ച (ഡിസംബർ 4) കോഴിക്കോട് സിവിൽ സ്റ്റേഷൻ പ്ലാനിങ്ങ് സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കോൺക്ലേവ്.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ 2022 – 23 അദ്ധ്യയന വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജ് യുണിറ്റുകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഒപ്പം അംബാസഡർ പ്രഖ്യാപനവും മാസാന്ത ന്യൂസ് ലെറ്ററിന്റെ ആദ്യ പതിപ്പിന്റെ പ്രകാശനവും നടത്തും.

ഭിന്നശേഷി വിഭാഗങ്ങളുടെ ശാക്തീകരണം, മാലിന്യ സംസ്കരണം, ശുചിത്വ അവബോധം, ജനകീയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ സംരംഭകത്വം തുടങ്ങിയവയാണ് പരിപാടിയിലെ മുഖ്യ ചർച്ചാ വിഷയങ്ങൾ. ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ധർ, വകുപ്പ്‌ മേധാവികൾ, ഏരിയ ടീച്ചർ കോർഡിനേറ്റർമാർ തുടങ്ങിയവർ ചർച്ചകൾക്ക്‌ നേതൃത്വം നൽകും. തുടർന്ന്‌ കോളേജ്‌ യൂണിറ്റുകൾ നടപ്പിലാക്കേണ്ട ത്രൈമാസ കർമ്മപദ്ധതിക്ക്‌ കോൺക്ലേവ് രൂപം നൽകും.

സാമൂഹ്യ നീതി, നശാ മുക്ത് ഭാരത് അഭിയാൻ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്‌ സ്റ്റുഡൻ്റ്സ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

Comments

Related Articles

Back to top button