മകരവിളക്കിനോടനുബന്ധിച്ച് ചെന്നൈ-കോട്ടയം വന്ദേഭാരത് എക്‌സ്പ്രസ് പ്രത്യേക സർവീസ് നടത്തും

കോട്ടയം: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ഭക്തരുടെ സൗകര്യാർത്ഥം ചെന്നൈ-കോട്ടയം വന്ദേഭാരത് എക്‌സ്പ്രസ് പ്രത്യേക സർവീസ് നടത്തും. ബൈ വീക്ക്‌ലി സ്‌പെഷ്യൽ സർവീസ് എന്ന രീതിയിലാണ് സർവീസ്. ജനുവരി ഏഴ്, 14 എന്നീ തീയതികളിൽ ചെന്നൈയിൽ നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തും.

തിരിച്ച് കോട്ടയത്ത് നിന്ന് ചെന്നൈയിലേക്ക് ജനുവരി എട്ട്, 15 തീയതികളിലാകും  സർവീസ് ഉണ്ടാകുക. ചെന്നൈ- കോട്ടയം സർവീസ് പുലർച്ചെ നാലരക്ക് പുറപ്പെട്ട് വൈകുന്നേരം നാലേ കാലോടെ കോട്ടയത്ത് എത്തും. മടക്കയാത്ര പുലർച്ചെ നാലേ നാല്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചേ കാലോടെ ചെന്നൈയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നീ സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ റിസർവേഷൻ ആരംഭിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു.

Comments
error: Content is protected !!