പള്ളികൾ സാംസ്കാരിക കേന്ദ്രങ്ങൾ: പി.എൻ.അബ്ദുല്ലത്തീഫ് മദനി

കൊയിലാണ്ടി: അല്ലാഹു വിനെ മാത്രം ആരാധിക്കാൻ വേണ്ടി നിർമ്മിക്കുന്ന മസ്ജിദുകൾ സാംസ്കാരിക കേന്ദ്രങ്ങളാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി പ്രസ്താവിച്ചു. കൊല്ലത്ത് പുതുതായി നിർമ്മാണം പൂർത്തിയായ അൽ ഹിക്മ സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസ്ഡം ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി അധ്യക്ഷത വഹിച്ചു.

വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, വാർഡ് കൗൺസിലർ വി.വി. ഫഖ്റുദ്ദീൻ മുസ്റ്റർ, വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ കെ പി പി അബൂബക്കർ ,മണ്ഡലം പ്രസിഡണ്ട് എൻ.എൻ സലീം സംസാരിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി നൗഫൽ കൊല്ലം സ്വാഗതവും ഹബീബ്റഹ്മാൻ സ്വലാഹി നന്ദിയും പറഞ്ഞു.

Comments
error: Content is protected !!