CRIME
ഉനാവോ ജയിലിനുള്ളില്‍ തോക്കുകൊണ്ട് ‘കളിച്ച്’ തടവുകാര്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഉനാവോ ജില്ലാ ജയിലില്‍ തടവുകാര്‍ തോക്കുപയോഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഒറിജിനല്‍ എന്ന് തോന്നുന്ന തോക്ക് ഉപയോഗിച്ച് രണ്ട് തടവുകാര്‍ പോസ് ചെയ്യുന്നതും സംസാരിക്കുന്നതുമായിരുന്നു വീഡിയോ. വീഡിയോ വൈറലായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ സര്‍ക്കാര്‍ നടത്തിയ വിശദീകരണമാണ് ഏവരേയും ഞെട്ടിച്ചത്. തടവുകാര്‍ കളിത്തോക്കാണ് ഉപയോഗിച്ചത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കളിമണ്ണുകൊണ്ട് ഉണ്ടാക്കിയ തോക്കാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം.
ജയിലിലെ രണ്ട് തടവുകാര്‍ മികച്ച പെയിന്റര്‍മാരാണെന്നും അവരാണ് തോക്കിന് നിറം നല്‍കിയതെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.
Comments