ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രവർത്തക കൺവെൻഷനും ഭാരവാഹിത്വം ഏറ്റെടുക്കൽ ചടങ്ങും നടത്തി
കാപ്പാട് :യൂത്ത് കോൺഗ്രസ് നിയുക്ത ചേമഞ്ചേരി മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുക്കുന്ന ചടങ്ങും പ്രവർത്തക കൺവൻഷനും സംഘടിപ്പിച്ചു. കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് തന്റെതായ തനത് മുദ്ര പതിപ്പിച്ച റംഷീദ് കാപ്പാടിന് സംഘടനാ രംഗത്തും മുന്നേറാൻ സാധിക്കുമെന്നും ചേമഞ്ചേരിയിലെ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുതുന്നതിൽ അത് നിർണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മണ്ഡലം പ്രസിഡന്റ് നിതിൻ പി കെ അധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കിഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ജെറിൽ ബോസ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷാജി തൊട്ടോളി കെ എം ദിനേശൻ അജയ് ബോസ്സ് ഷബീർ എളവനകണ്ടി മനോജ് കാപ്പാട് റാഷിദ് മുത്താമ്പി ഷഫീർ കാഞ്ഞിരോളി സാദിക്ക് പൊയിൽ വസന്ത പി ആദർശ് കെ എം എന്നിവർ സംസാരിച്ചു.