പാലിയേക്കര ടോള്‍പ്ലാസയ്‌ക്കെതിരെ നിയമനടപടികള്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയ്‌ക്കെതിരെ നിയമനടപടികള്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം. പാലിയേക്കര ടോള്‍പ്ലാസ അടച്ചുപൂട്ടില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ദേശീയപാതയില്‍ അറുപതു കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍പ്ലാസകളുണ്ടെങ്കില്‍ ഒന്ന് റദ്ദാക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പാലിയേക്കരയിലും പന്നിയങ്കരയിലും ടോള്‍പ്ലാസകള്‍ ഉള്ളതിനാല്‍ ഒന്ന് റദ്ദാക്കണം. മണ്ണുത്തി അങ്കമാലി ദേശീയപാത നിര്‍മാണത്തിനായി 721 കോടിയായിരുന്നു ചെലവ്. 1300 കോടി രൂപ പാലിയേക്കരയില്‍ നിന്ന് പിരിച്ചു കഴിഞ്ഞ സ്ഥിതിയ്ക്കു ഇത് അടച്ചുപൂട്ടാന്‍ സാധ്യത നിലനിന്നിരുന്നു.

ടോള്‍പ്ലാസയ്‌ക്കെതിരെ നിരന്തരം നിയമപോരാട്ടം നടത്തുന്ന ഡി സി സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ആരോപിച്ചു.

Comments
error: Content is protected !!