
പത്തനംതിട്ട: വനിത പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം സസ്പെന്റ് ചെയ്തു. കോന്നി ഏരിയാ കമ്മിറ്റി അംഗം സംഗേഷ് ജി നായരെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായ വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.നാല് മാസം മുന്‍പാണ് സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി ലഭിച്ചത്. കോന്നി കരിയാട്ടത്തിനിടെ മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു പരാതി. സംഗേഷ് ജി നായരോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദീകരണം പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ തള്ളി. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. തീരുമാനം ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടു.
Comments