ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു
ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവ്വതോ മുഖ ഉയർച്ച മുൻനിർത്തി ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ദിനാചരണത്തിൻ്റെ ഭാഗമായി ഡിസം 1 മുതൽ 30 വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു .സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി 2023 ഡിസംബർ 1 ന് വിളംബരജാഥ സംഘടിപ്പിച്ചു. ജി വി എച്ച് എസ് എസ് കൊയിലാണ്ടി നിന്നാരംഭിച്ച വിളംബര ജാഥ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികൾ , ജെ ആർ സി , എസ് പി സി, എൻ സി സിഎന്നിവ അണിനിരന്ന വിളംബര ജാഥ ഒരു മാസം നീണ്ടു നിൽക്കുന്ന ഭിന്നശേഷി മാസ ചരണത്തിന് വർണാഭമായ തുടക്കമേകി. ബസ് സ്റ്റാൻ്റിൽ ഒരുക്കിയ പ്രതലത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് സ്റ്റിക്കി നോട്ട് പതിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.
കെ പി എം എസ് എച്ച് എസി എസി ലെ പ്ലസ് ടു വിദ്യാർത്ഥി സ്നേഹ രാജ് ഈ വർഷത്തെ ലോക ഭിന്ന ശേഷി ദിന പ്രമേയം അവതരിപ്പിച്ചു. പന്തലായനി ബി പി സി ദീപ്തി ഇ പി സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബി ആർ സി ട്രെയിനർമാരായ ശ്രീ ഉണ്ണികൃഷ്ണൻ വികാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും സ്പെഷൽ എഡ്യം ക്കേറ്റർ കെ സിന്ധു നന്ദി പറയുകയും ചെയ്തു സ്കൂൾ തലത്തിൽ സ്പെഷ്യൽ അസംബ്ലി ,ചിത്രരചന മത്സരങ്ങൾ , തിരക്കഥ രചന മത്സരം , ഫിലിം ഫെസ്റ്റിവൽ ,സായാഹ്ന ജനകീയ സദസ്സ് എന്നിവയും , ഇൻക്ലൂസീവ് കായികോത്സവം, രക്ഷിതാക്കളുടേയും കുട്ടികളുടേയം കലാപരിപാടികൾ തുടങ്ങിയവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. ഡിസംബർ 30 ഓടെ മാസാചരണം സമാപിക്കും