ചിത്രകലയിൽ എ ഗ്രേഡ് നേടി പന്തലായനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ദേവിക

കൊയിലാണ്ടി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ചിത്രകലയിൽ വാട്ടർ കളർ, പെൻസിൽ ഡ്രോയിങ്,  എന്നീ വിഭാഗങ്ങളിൽ പന്തലായനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവിക എ ഗ്രേഡ് നേടി. കൂടാതെ ഓയിൽ പെയിന്റ് ബി ഗ്രെഡും ലഭിച്ചു. രണ്ടാംക്ലാസ് മുതൽ ചിത്രരചന അഭ്യസിക്കുന്ന ദേവിക വി കൊയിലാണ്ടി ജഗദീഷ്, ബബിത ദമ്പതികളുടെ മകളാണ്.
കോഴിക്കോട് ജില്ലയിലെ ചിത്രരചനാ മത്സരങ്ങളിൽ  നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കോഴിക്കോട് രാമകൃഷ്ണ മിഷൻ എച്ച് എസ് എസ് ലെ ചിത്രകല അധ്യാപകൻ വി കെ ലിജീഷ് ചേമഞ്ചേരി ആണ് ഗുരു.
Comments
error: Content is protected !!