KERALA

സംസ്ഥാനത്തെ പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ നിർദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാൻ നിർദേശങ്ങളുമായി ഡിജിപി. പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണിത്. പൊലീസുകാരെ ആഴ്ചയിൽ ഒരു തവണ യോഗ പരിശീലിപ്പിക്കണമെന്നും സ്‌റ്റേഷനിൽ തന്നെ കൗൺസിലിങിന് അവസരമൊരുക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. സമ്മർദം ലഘൂകരിക്കാനായി പരമാവധി അവധികൾ നൽകണമെന്നും കുട്ടികളുടെ പിറന്നാളിനും വിവാഹ വാർഷിക ദിനങ്ങളിലും കൃത്യമായി അവധി അനുവദിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ അങ്ങനെയുള്ളവരെ കണ്ടെത്തി മെന്ററിങ് നൽകണമെന്നതടക്കമുള്ള ഒൻപത് നിർദേശങ്ങളാണ് ഡിജിപി മുന്നോട്ട് വയ്ക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഇന്റലിജന്റ്സ് എഡിജിപി മനോജ് എബ്രഹാം നടത്തിയ പഠനത്തെ തുടർന്നാണ് നിർദേശങ്ങൾ തയ്യാറാക്കിയത്. 2019 ന് ശേഷം 69 പേരാണ് സംസ്‌ഥാനത്തെ പൊലീസ് സേനയിൽ ജീവനൊടുക്കിയത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button