കേന്ദ്രസർക്കാരിൻ്റെ ഭാരത് അരി പാലക്കാട് ജില്ലയിൽ വിതരണം ആരംഭിച്ചു

പാലക്കാട് : കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരി പാലക്കാട് ജില്ലയിലും വിതരണം ആരംഭിച്ചു. അരിക്കൊപ്പം കടലപ്പരിപ്പും നൽകുന്നുണ്ട്. നേരത്തെ തൃശ്ശൂരിലും ഭാരത് അരി വിതരണം ആരംഭിച്ചിരുന്നു. 29 രൂപയ്ക്കാണ് ഭാരത് അരി കേന്ദ്ര സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളിലാണ് അരി ഉപയോഗിക്കുന്നത്. കടലപരിപ്പിൻ്റെ വില 60 രൂപ.

ഈ ആഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യുമെന്ന് എൻസിസിഎഫ് പറഞ്ഞു. തൃശ്ശൂർ, അങ്കമാലി എഫ് ഐ ഗോഡൗണുകളിൽ നിന്ന് ശേഖരിച്ച അരി എറണാകുളം കാലടിയിലെ മില്ലിൽ പോളീഷ് ചെയ്തശേഷം പായ്ക്കിങ് നടത്തിക്കൊണ്ടിരിക്കുകയാണ്. പൊതുവിപണിയിൽ 42 രൂപ വിലയുള്ള മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെന്ന് എൻസിസിഎഫ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ അരി ആരംഭിച്ചിരുന്നു. ആദ്യ ദിനം തന്നെ നിരവധി പേര് അരി വാങ്ങിയത്. പിന്നീടുള്ള ദിവസങ്ങളിലും അരിക്കായുള്ള ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു. ഇതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്ത് എത്തിച്ച അരി മുഴുവനും വിറ്റ് തീരുകയും ചെയ്തു.  അരി ലഭിക്കാതെ വന്നതോടെ നിരവധി പേർ എൻസിസിഎഫ് കൊച്ചി ഓഫീസുമായി നേരിട്ട് ഫോണിലൂടെയും അന്വേഷണം നടത്തിയിരുന്നു.

Comments
error: Content is protected !!