കൊല്ലം നെല്ല്യാടി – മേപ്പയൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബർ പന്ത്രണ്ട് മുതല്‍ താഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കൊല്ലം നെല്ല്യാടി – മേപ്പയൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബർ 12 മുതല്‍ കൊല്ലം ജംഗ്ഷന്റെയും ഇല്ലത്തുതാഴെയുടെയും ഇടയില്‍ ഗതാഗതം നിരോധിച്ചു. മേപ്പയ്യൂരില്‍ നിന്നും കൊല്ലം വഴി കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇല്ലത്തുതാഴെ പെരുവട്ടൂര്‍മുക്ക് വഴിയും കൊല്ലം വഴി മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊയിലാണ്ടി മുത്താമ്പി റോഡിലെ പെരുവട്ടൂര്‍ മുക്ക് – ഇല്ലത്തുതാഴെ റോഡ് വഴിയും യാത്ര ക്രമീകരിക്കേണ്ടതാണ്.

Comments

COMMENTS

error: Content is protected !!