മനോഹര ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകന്‍ കെ ജെ ജോയ് ഓര്‍മ്മയായി

എന്‍സ്വരം പൂവിടും,  കാലിത്തൊഴുത്തില്‍ പിറന്നവനെ, കസ്തൂരി മാന്‍മിഴി, സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ

 തുടങ്ങിയ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകരേറെയാണ്‌..

ചെന്നൈ: എണ്‍പതുകളില്‍ മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകള്‍ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ ജോയ് നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.
1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് 200 ഓളം ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. എന്‍സ്വരം പൂവിടും, കാലിത്തൊഴുത്തില്‍ പിറന്നവനെ, കസ്തൂരി മാന്‍മിഴി, സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ തുടങ്ങിയ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകരേറെയാണ്‌.

പ്രശസ്ത സംഗീതജ്ഞനായ എം എസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ ജോയ് പതിനെട്ടാം വയസ്സില്‍ ചേര്‍ന്നു. നൂറുകണക്കിനു ചിത്രങ്ങളില്‍ എം എസ് വിശ്വനാഥന്റെ സഹായിയുമായി. വിവിധ സംഗീത സംവിധായകര്‍ക്കായി 500ലധികം ചിത്രങ്ങളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പള്ളികളിലെ ക്വയര്‍ സംഘത്തിന് വയലിന്‍ വായിച്ച് കൊണ്ടാണ് സംഗീത രംഗത്ത് തുടക്കം. അക്കോര്‍ഡിയനും കീബോര്‍ഡും മലയാള സിനിമയില്‍ വിപുലമായി ഉപയോഗിച്ചത് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലാണ്.
ബുധനാഴ്ച ചെന്നൈയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം.

 

Comments
error: Content is protected !!