KERALA
ജനുവരി 24 ന് സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും പണിമുടക്കും
തിരുവനന്തപുരം: ജനുവരി 24 ന് സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ നിലവിൽ ഉണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിർത്തലാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ നടപടിക്കെതിരെയാണ് സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും ജനുവരി 24ന് പണിമുടക്കുന്നത്.
സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യം തുടരുമ്പോൾ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ തടഞ്ഞുവെച്ച ക്ഷാമ ബത്ത,ലീവ് സറണ്ടർ, ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെയും, അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെയും ജീവനക്കാരെ വഞ്ചിക്കുകയാണ്. കവർന്നെടുത്ത മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നോട്ടീസ് നൽകി.
Comments