കേന്ദ്രം വാക്ക് പാലിച്ചില്ല; കര്‍ഷകര്‍ വീണ്ടും സമരത്തിന്; ഫെബ്രുവരി 16 ന് ഭാരത് ബന്ദ്

നോയിഡ : കേന്ദ്ര സര്‍ക്കാര്‍ നലകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും സമരത്തിനൊരുങ്ങി കര്‍ഷകര്‍. കര്‍ഷക സംഘടനകള്‍ ഫെബ്രുവരി 16 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേശ് ടികായത് പറഞ്ഞു. വിളകള്‍ക്ക് എം സ് പി ഉറപ്പ് നല്‍കുന്ന നിയമം നടപ്പിലാക്കാത്തതുള്‍പ്പെടെ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

കര്‍ഷകര്‍ക്ക് പുറമെ വ്യാപാരികളോടും ചരക്ക് വാഹന ഉടമകളോടും ബന്ദില്‍ സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയടക്കം എല്ലാ കര്‍ഷക സംഘടനകളും ബന്ദില്‍ സഹകരിക്കും. അന്നേ ദിവസം കര്‍ഷകര്‍ വയലില്‍ പോകാതെ സമരം ചെയ്യുമെന്നും ഈ സമരം രാജ്യത്തിന് വലിയൊരു സന്ദേശം നല്‍കുമെന്നും ടികായത്ത് പറഞ്ഞു.
എം എസ് പി ഗ്യാരണ്ടി, തൊഴിലില്ലായ്മ, അഗ്‌നിവീര്‍ പദ്ധതി, പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയാണ് സമരത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. കര്‍ഷക സംഘടനകള്‍ക്ക് പുറമെ വ്യാപാരികളും ചരക്ക് വാഹനങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടങ്ങളില്‍ പെടുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പുതിയ കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ച ചരക്ക് വാഹന പ്രവര്‍ത്തകരും ബന്ദില്‍ പങ്കെടുക്കും.

Comments
error: Content is protected !!