‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ചിത്രീകരണം പൂര്‍ത്തിയായി
കല്‍പ്പറ്റ: നടന്‍ ഉണ്ണിരാജ ആദ്യമായി നായകനാകുന്ന മലയാള സിനിമ പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വയനാടിന്റെ വിവിധ ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. നര്‍മത്തില്‍ പൊതിഞ്ഞ മുഴുനീള ഫാമിലി എന്റര്‍ ടെയ്‌നറാണ് ചിത്രം. പുഷ്പാംഗദനായി ഉണ്ണിരാജ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നു. ജലജ റാണിയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.
കഥ, സംവിധാനം സുരേന്ദ്രന്‍ പയ്യാനക്കല്‍. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ പ്രശസ്ത ശില്പി ജോസ് കൂട്ടക്കരയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം :അഷ്റഫ് പാലാഴി, ഗാനരചന: ഗിരീഷ് ആമ്പ്ര, രാജീവ് ചേമഞ്ചേരി, സംഗീതം- പശ്ചാത്തല സംഗീതം :ശ്രീജിത്ത് റാം, ചമയം:പ്യാരി ജാന്‍, വസ്ത്രാലങ്കാരം : രാജന്‍ തടായില്‍, കല :വിനയന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹാഷിം സക്കീര്‍ നീലാടന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ :ശ്രീജിത്ത് പനമരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :രൂപേഷ് വെങ്ങളം, പ്രൊഡക്ഷന്‍ മാനേജെഴ്‌സ് :വിഷ്ണു ഒ കെ, അമീര്‍ സുഹൈല്‍, സ്റ്റില്‍സ് :കൃഷ്ണദാസ് വളയനാട്, ഡിസൈന്‍ :ഷാജി പാലോളി, പി ആര്‍ ഒ :താര കണ്ണോത്ത്.
സി . എം ജോസ്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, രമേഷ് കാപ്പാട്, മണവാളന്‍ ശ്രീജിത്ത്, ജോസഫ് ധനൂപ്, ഗിനീഷ് ഗോവിന്ദ്, നിമിഷ ബിജോ, നിധിഷ, റീന പയ്യനാട്ട് , ബിന്ദു ബാല തീരുവള്ളൂര്‍, ബീന , കൃഷ്ണ ബാലുശ്ശേരി , വിലു ജനാര്‍ദ്ദനന്‍, പദ്മിനി,ലത ഇരിട്ടി, കൃഷ്ണപ്രിയ, ശ്രീജ പുനൂര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.