KERALA
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയുടെ പന്തലിന് കാൽനാട്ടി
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ പന്തലിന് കൊല്ലത്ത് കാൽനാട്ടി. ആശ്രാമം മൈതാനത്ത് ചൊവ്വാഴ്ച പകൽ 11ന് സംഘാടകസമിതി വർക്കിങ് ചെയർമാൻ എം മുകേഷ് എംഎൽഎ കാൽനാട്ട് കർമം നിർവഹിച്ചു. 2024 ജനുവരി നാലു മുതൽ എട്ടുവരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാനവേദിയാണ് ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. യോഗം എം മുകേഷ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണംനടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ഐ ലാൽ, കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് സവിതാദേവി, കൗൺസിലർ ഗിരീഷ്, കലോത്സവ പന്തൽ കമ്മിറ്റി കൺവീനർ ഗോപകുമാർ, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
Comments