മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് റിപ്പോർട്ട്. നട്ടെല്ല് പൊടിഞ്ഞുപോകുന്ന ഗുരുതര രോഗമാണെന്ന് കണ്ടെത്തിയ പുതുച്ചേരി ജിപ്‌മെറിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇ ഡി സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇത് അടുത്താഴ്ച സുപ്രീംകോടതി പരിഗണിക്കും. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തിൽ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ഇ ഡി അടുത്താഴ്ച കോടതിയിൽ വ്യക്തമാക്കും.

നിലവിൽ ലൈഫ് മിഷൻ കേസിൽ ജാമ്യത്തിൽ കഴിയുകയാണ് ശിവശങ്കർ. ഇതിനിടെ, ശിവശങ്കറിന്റെ ഇടക്കാല ജാമ്യം റിപ്പോർട്ട് പരിഗണിക്കുന്നതുവരെ കോടതി നീട്ടി നൽകി.

രോഗത്തെ തുടർന്ന് സുഷുമ്നാ നാഡിയിൽ മാറ്റങ്ങൾ ഉണ്ടാകുകയും കഴുത്തും നടുവും രോഗബാധിതമാവുകയുമായിരുന്നു. വേദന സംഹാരികളും ഫിസിയോതെറപ്പിയും തുടരണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

Comments
error: Content is protected !!