LOCAL NEWS
സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിംസ് കോഴിക്കോടും സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുംവിതരണം ചെയ്തു.

കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പ്രസാദ് ചെറിയ മങ്ങാടിന്റെ അധ്യക്ഷതയിൽ കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ സത്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ട്രസ്റ്റ് അംഗം സതീഷ് മുത്താമ്പി സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരസഭ കൗൺസിലർ എ അസീസ് മാസ്റ്റർ, അഡ്വക്കറ്റ് പി ടി ഉമേന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സെക്രട്ടറി ഷൗക്കത്തലി, ട്രഷറർ കെ വി സിനീഷ്, മറ്റ് അംഗങ്ങളായ ടി പി രുഗിനീഷ് ,വി കെ സുധീഷ് , തങ്കമണി, അനിത പി വി ആലി സംസാരിച്ചു.
Comments