KOYILANDILOCAL NEWS

പുതു വർഷം മുതൽ കൊയിലാണ്ടി നഗരസഭ ഡിജിറ്റലാകുന്നു

കൊയിലാണ്ടി: ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ച് നഗരസഭയുടെ ഭരണ സംവിധാനം 2024 ജനുവരി 1 മുതല്‍ ഡിജിറ്റലൈസ് ചെയ്യുകയാണ്. നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് നഗരസഭയില്‍ നേരിട്ട് വരാതെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് കെ – സ്മാര്‍ട്ട്.

ഇതിന്‍റെ ഭാഗമായി ഡാറ്റാ പോര്‍ട്ടിംഗ് പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ (ജനന – മരണ – വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, പൊതുജന പരിഹാരം, വ്യാപാര ലൈസന്‍സ്, അപേക്ഷകള്‍, ബില്ലുകള്‍ മുതലായവ) 27/12/2023 മുതല്‍ അഞ്ചു ദിവസത്തേക്ക് തടസ്സപ്പെടുന്നതാണ് . (പൊതുജനങ്ങള്‍ നഗരസഭയുമായി സഹകരിക്കുക.)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button