KERALA
സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. ചെറുകിട മാര്‍ക്കറ്റില്‍ 320 രൂപയാണ് ഒരു കിലോ വില. ഉള്ളിയുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് കാരണം.
ഇതാദ്യമാണ് ഒരു പതിറ്റാണ്ടിനിടെ ഇങ്ങനൊരു വർദ്ധന. മൊത്തവ്യാപര കേന്ദ്രങ്ങളില്‍ 240 രൂപയാണ് കിലോയ്ക്ക് വില. മാര്‍ക്കറ്റിലെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന്‍റെ പ്രധാന കാരണം. മഹാരാഷ്ട്ര, മധ്യപ്രദേശ്,ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വെളുത്തുളളിയെത്തുന്നത്.
വരള്‍ച്ചയും, കാലം തെറ്റിയുള്ള മഴയും മറ്റ് കാലാവസ്ഥ വ്യതിയാനവുമെല്ലാം വെളുത്തുളളി കൃഷിയെ വല്ലാതെ ബാധിച്ചെന്ന് വ്യാപാരികള്‍ പറയുന്നു. വിളവെടുപ്പ് വരെയെങ്കിലും ഈ വില തുടരാനാണ് സാധ്യതയെന്നും വ്യാപാരികള്‍ പറയുന്നു.
Comments