Uncategorized

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ലെങ്കിൽ ഡിസംബർ മാസത്തെ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കെടുക്കില്ല

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ലഭിച്ചില്ലെങ്കിൽ ഡിസംബർ മാസത്തെ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കെടുക്കില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഇ ശ്രീജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ചില്ലററേഷൻ വ്യാപാരികളുടെ പരിതാപകരമായ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് ഒരു പാട് നിവേദനങ്ങൾ നൽകിയെങ്കിലും ഇനിയും പരിഹാര നടപടികളൊന്നുമായിട്ടില്ല. വേതന പാക്കേജ് അനുസരിച്ചുള്ള  തുച്ഛമായ തുക കൊണ്ട് ഉപജീവനം കണ്ടെത്തുന്നത് പോയിട്ട് റേഷൻ കട നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ ചെലവ് നിർവ്വഹിക്കാൻ പോലുമാവുന്നില്ല.  രണ്ടു മാസത്തിലൊരിക്കലാണ് ഇപ്പോൾ കമ്മീഷൻ വിതരണം. രണ്ടാം മാസത്തിന്റെയവസാനം കമ്മീഷൻ ലഭിക്കുമ്പോഴേക്കും  ലൈസൻസി കടത്തിനടിമയാകുമെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
2023 ഒക്ടോബർ മാസത്തെ കമ്മീഷൻ നവംബർ മാസമായിട്ടും ലഭിച്ചിട്ടില്ല. സൗജന്യ കിറ്റ് വിതരണം ചെയ്ത വകയിലുള്ള കമ്മീഷനും കിട്ടാനുണ്ട്.  ഈ സാമ്പത്തിക ദുരിതാവസ്ഥയിൽ പണo മുടക്കി സ്റ്റോക്ക് വിട്ടെടുക്കേണ്ട കാര്യത്തിൽ റേഷൻ വ്യാപാരികൾ വഴിമുട്ടി നിൽക്കുകയാണ്. എ പി എൽ അരി, ആട്ട, മണ്ണെണ്ണ എന്നിവയ്ക്ക് വേണ്ടി മുൻകൂർ പണമടയ്ക്കുന്നതിന് യാതൊരു നിർവ്വാഹവുമില്ലാത്ത സ്ഥിതിക്ക് ആ രംഗത്തു നിന്നും വിട്ടു നിൽക്കുന്നതിന്‌ വ്യാപാരികൾ നിർബന്ധിതരായിരിക്കുന്നുവെന്നുള്ള കാര്യം അധികാരികളെ ബോദ്ധ്യപ്പെത്തുകയും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്നും  കമ്മീഷൻ കുടിശ്ശിക തുക ലഭിക്കാത്ത പക്ഷം ഒരു കാരണവശാലും പണമടച്ച് റേഷൻ സാധനങ്ങൾ ഡെലിവറിയെടുക്കന്നതല്ലെന്നും അറിയിച്ചു.
സംസ്ഥാന സെക്രട്ടറി പി.പവിത്രൻ, വി. കെ മുകുന്ദൻ, കെ.പി ബാബു, എം.പി സുനിൽകുമാർ, ശശി മങ്കര, മാലേരി മൊയ്തു, ഇല്ലിക്കണ്ടി ബഷീർ, പി. എ റഷീദ്, എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. കെ.കെ പരീത് സ്വാഗതം യു.ഷിബു നന്ദിയും രേഖപ്പെടുത്തി.
Comments

Related Articles

Back to top button