CALICUTDISTRICT NEWS
വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്നൗവിൽ മരണപ്പെട്ടു
വടകര: വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്നൗവിൽ മരണപ്പെട്ടു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം (21) ആണ് മരിച്ചത്.
ഷുഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇതേ തുടർന്ന് ബന്ധുക്കൾ ഉത്തർപ്രദേശിലേക്ക് പോയി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ നാട്ടിലേക്കു കൊണ്ടു വരികയാണ്. നാളെ രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കും. നിസാറിൻ്റെയും ഇരിങ്ങൽ -കോട്ടക്കൽ കളിയാറവിട റസിയയുടെയും മകനാണ്. നസിയ സഹോദരിയാണ്.
Comments