LOCAL NEWS

കൊയിലാണ്ടി ഉപജില്ല കലാമേളയിൽ ഇരട്ടത്തി ളക്കവുമായി കാരയാട് എ എം എൽ പി സ്കൂൾ

അരിക്കുളം : അരിക്കുളം കെ പി എം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ല കലാമേളയിൽ എൽ പി ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവുംനേടി കാരയാട് എ എം എൽ പി സ്കൂൾ. ഘോഷയാത്ര യോടു കൂടി നടന്ന ആഘോഷ പരിപാടി അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി രജനി അധ്യക്ഷത വഹിച്ചു.

അരിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനിത,വാർഡ് മെമ്പർ വി പി അശോകൻ,പിടിഎ പ്രസിഡന്റ് വി പി ബാബു, എം പി ടി എ ചെയർപേഴ്സൺ നീതു, അപ്പു മാസ്റ്റർ, എം എസ് ദിനേശ്, മുത്തു കൃഷ്ണൻ, സലാം തറമ്മൽ, റീന കാരാമ്പ്ര എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കലാമേള, കായികമേള, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, കരാട്ടെ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ വി പി മുഹമ്മദ് മുസ്തഫ മാസ്റ്റർ സ്വാഗതവും എസ് ആർ ജി കൺവീനർ സിനിത എ നന്ദിയും പറഞ്ഞു.

Comments

Related Articles

Back to top button