Obituary

കാരയാട്ടെ മട്ടം കോട്ട് രാമുണ്ണിക്കുട്ടി നിര്യാതനായി

 

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സി പി ഐ എം നേതാവായിരുന്ന അരിക്കുളം കാരയാട്ടെ മട്ടം കോട്ട് എം രാമുണ്ണിക്കുട്ടി (77) നിര്യാതനായി. സി പി ഐ (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കാരയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥ വിരുദ്ധ സമരം, കർഷകതൊഴിലാളി യൂണിയൻ നേതൃത്വത്തിലുള്ള ഭൂമി വളച്ചുകെട്ടൽ സമരം എന്നിവക്ക് നേതൃത്വം നൽകി. മിച്ചഭൂമി സമരങ്ങളിൽ പങ്കെടുത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1991,2004 വർഷങ്ങളിൽ കൊയിലാണ്ടിയിൽ വെച്ച് പോലീസ് മർദ്ദനത്തിനും പുറക്കാട് വെച്ച് ആർ എസ്സ് എസ്സ് ആക്രമണത്തിനും ഇരയായ എം ആർ നിരവധി പ്രക്ഷോഭ സമരങ്ങളിൽ പാർട്ടിയേയും കർഷക തൊഴിലാളി യൂണിയനേയും നയിച്ചു.

ഭാര്യ പരേതയായ ജാനുവമ്മ. മക്കൾ ബിന്ദു. (കേരള ബാങ്ക് കൊയിലാണ്ടി) ബീന (ബ്യൂട്ടീഷ്യൻ). മരുമകൻ: പവിത്രൻ ( ഉള്ളൂർക്കടവ്) സഹോദരങ്ങൾ: മാധവി അമ്മ പരേതരായ പാർവ്വതിയമ്മ, അച്ചുതൻ നായർ ,ചിരുതേയി ക്കുട്ടിയമ്മ, ചന്തു നായർ. ശവസംസ്കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button