KOYILANDI

കായലാട്ട് രവീന്ദ്രൻ അനുസ്മരണം, കെ വി മോഹൻ കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്യും.


കൊയിലാണ്ടി:കായലാട്ട് രവീന്ദ്രൻ സ്മൃതി, വയലാർ അവാർഡ് ജേതാവും മുൻ കോഴിക്കോട് ജില്ലാ കലക്ടറുമായ കെ വി മോഹൻ കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 28 ന് വൈകീട്ട് നാല് മണിക്ക് കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിലാണ് പരിപാടി. കാനത്തിൽ ജമീല എം എൽ എ, വി കെ രവി, ശിവദാസ് ചേമഞ്ചേരി, എം നാരായണൻ, എം കെ വേലായുധൻ , ടി കെ വിജയരാഘവൻ, വിൻസന്റ് സാമുവൽ, പി വിശ്വൻ, അലി അരങ്ങാടത്ത്, അഡ്വ. എൻ സുനിൽകുമാർ, രാഗം മുഹമ്മദലി തുടങ്ങി സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ ഇ കെ അജിത് അദ്ധ്യക്ഷനായിരിക്കും. തുടർന്ന് നൃത്തശില്പവും ഗാനസദസ്സും അരങ്ങേറും. കൊയിലാണ്ടിയുടെ കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, കേരളത്തിലെ അറിയപ്പെടുന്ന നാടക കലാകാരനായി വളർന്ന്, കെ പി എ സി യുടെ അമരത്ത് എത്തിയ കലാകാരനായിരുന്നു കായലാട്ട് രവീന്ദ്രൻ. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുസ്മരണ സമിതിയുടേയും റെഡ് കർട്ടൻ കൊയിലാണ്ടിയുടേയും നേതൃത്വത്തിലാണ് അനുസ്മരണ പരിപാടികൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button