ഫൂട്ട് കോൺ സ്കില്ലപ്പ്, ദ്വിദിന നേതൃ പരിശീലന ക്യാമ്പ് വയനാട് അമ്പലവയലിലെ മൗണ്ട് അവന്യൂ റിസോട്ടിൽ നടന്നു

കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫൂട്ട് കോൺ സ്കില്ലപ്പ്, ദ്വിദിന നേതൃ പരിശീലന ക്യാമ്പ് വയനാട് അമ്പലവയലിലെ മൗണ്ട് അവന്യൂ റിസോട്ടിൽ നടന്നു. ജില്ലയിലെ മണ്ഡലം ഭാരവാഹികൾ പങ്കെടുത്ത ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ സി അൻവർ വയനാട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട്‌ എ കെ മുഹമ്മദലി താമരശേരി അധ്യക്ഷം വഹിച്ചു. പാദരക്ഷാ വ്യാപാരികൾ നേരിടുന്ന പുതിയ പ്രതിസന്ധികളും, സർക്കാറിൻ്റെ വ്യാപാര മേഖലയോടുള്ള സമീപനങ്ങളും ക്യാമ്പിൽ ചർച്ച ചെയ്തു. ജനറൽ സെക്രട്ടറി കെ ഹരികൃഷ്ണൻ, ട്രഷറർ എം പി റുംഷാദ് അലി പ്രൊഗ്രാം ഇൻ ചാർജ്ജ്‌ മുഹമ്മദലി ഗ്രാന്റ്‌, അബ്ദുറസാഖ്‌ ബേപ്പൂർ,നിസാർ കിവി എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് 19 ന് സമാപിക്കും.

Comments

COMMENTS

error: Content is protected !!