ബസ് ജീവനക്കാർ വിദ്യാർത്ഥികളെ പാതിവഴിയിൽ ഇറക്കിവിട്ടു

ബസ് ജീവനക്കാർ വിദ്യാർത്ഥികളെ പാതിവഴിയിൽ ഇറക്കിവിട്ടു.  തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാത്രികാല പഠനം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു വിദ്യാർത്ഥികളെ ബസ് ജീവനക്കാർ പാതിവഴിയിൽ ഇറക്കി വിട്ടതായി പരാതി. വിദ്യാർത്ഥികൾക്കുള്ള സൗജന്യയാത്രാസമയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് ഏഴ് കുട്ടികളെ ബസ്സിൽ നിന്നും നിർബന്ധപൂർവ്വം ഇറക്കിവിട്ടത്.പൂക്കാടനും തിരുവങ്ങൂരിനും ഇടയിലുള്ള വെറ്റിലപ്പാറ സ്റ്റോപ്പിലാണ് കുട്ടികളെ ഇറക്കിവിട്ടത്.

റോഡ് പണി നടക്കുന്ന സ്ഥലത്ത് കുട്ടികൾ പെരുവഴിയിലായതോടെ നാട്ടുകാർ ഇടപെട്ട് സ്കൂൾ അധികൃതരെ വിളിച്ചുവരുത്തി മറ്റൊരു വാഹനത്തിൽ കയറ്റി വിടുകയായിരുന്നു. കൊയിലാണ്ടി കുറുവങ്ങാട്, പൂക്കാട് തോരായികടവ്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുട്ടികളാണ് ബസ്സിൽ കയറിയത്.

കുട്ടികളെ പാതിവഴിയിൽ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽകുമാർ പറഞ്ഞു.

Comments

COMMENTS

error: Content is protected !!