വന്ദേഭാരതില്‍ കേരള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: വന്ദേഭാരതില്‍ കേരള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. കേരള വിഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ പോലും ആകര്‍ഷിക്കുന്നുവെന്ന് കത്തില്‍ ചൂണ്ടി കാണിക്കുന്നു.

നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഉത്തരേന്ത്യന്‍ ഭക്ഷണങ്ങളാണെന്നും ഇത് മലയാളികളായ യാത്രക്കാര്‍ക്ക് കഴിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു. കൂടാതെ വന്ദേഭാരത് ട്രെയിനുകള്‍ പല സ്റ്റോപ്പുകളിലും കുറഞ്ഞ സമയം മാത്രമാണ് നിര്‍ത്തിയിടുന്നത്. അതുകൊണ്ട്  യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ഒരേ വാതില്‍ ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Comments
error: Content is protected !!