KERALA

മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം:  മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ (എൻടിഇപി) ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം. സ്വകാര്യ മേഖലയിൽ നിന്നും നിക്ഷയ് പോർട്ടൽ മുഖേന ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരെ രജിസ്റ്റർ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. 2019ൽ സ്വകാര്യ മേഖലയിൽ നിന്നും 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ അത് 6542 ആയി ഉയർന്നു. ഈ നേട്ടമാണ് പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കി 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button