കൊച്ചി മെട്രോ മഹാരാജാസ് മുതൽ തെെക്കുടം വരെ, പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിം​ഗ് പുരി, മന്ത്രിമാരായ എം.എം മണി, എ.കെ ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുത്തത്.
മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെയുളള അഞ്ചര കിലോമീറ്റർ മെട്രോ പാതയിൽ പരിശോധന നടത്തിയ ശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറാണ് പുതിയ പാതക്ക് അനുമതി നൽകിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്. ഏഴ് മിനിറ്റിന്റെ ഇടവേളയിലാണ് ട്രെയിൻ സർവീസ്. ആലുവയിൽ നിന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് എത്താൻ 33 മിനിറ്റെടുക്കും. തൈക്കുടത്തേക്ക് തുടക്കത്തിൽ വേഗം കുറവായിരിക്കും. ഒരു മാസത്തോളം ഇത്തരത്തിൽ കുറഞ്ഞ വേഗത്തിലായിരിക്കും സർവീസ്.
Comments

COMMENTS

error: Content is protected !!