കൊടക്കാട്ടും മുറി ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിന് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച കവാടം സമർപ്പിച്ചു

കൊയിലാണ്ടി: കൊടക്കാട്ടും മുറി  ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിന് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച കവാടം  സമർപ്പിച്ചു. തന്ത്രി ച്യവനപ്പുഴ മുണ്ടാേട്ട് പുളിയ പറമ്പ് കുബേരൻ സാേമയാജിപ്പാട്, മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.
പി എം രവി (കെ എസ് എസ് വടകര) സമർപ്പണം നടത്തി. ക്ഷേത്ര ഊരാളന്മാർ, കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. ശില്പി ജിനീഷ് ലാലു അണേലയുടെ നേതൃത്വത്തിലാണ് കവാടം നിർമ്മിച്ചത്.
Comments
error: Content is protected !!