KOYILANDILOCAL NEWS
കൊയിലാണ്ടി മർച്ചന്‍റ്സ് അസോസിയേഷൻ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്‍റ്സ് അസോസിയേഷൻ സിറ്റി മേഡ് ഹോസ്പിറ്റൽ സഹകരണത്തോടെ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 17 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് സിറ്റി മേഡ് ഹോസ്പിറ്റലിൽ വച്ചാണ് നടത്തുന്നത്.
മെയ്ത്ര ഹോസ്പിറ്റൽ സീനിയർ കാർഡിയാക് കൺസൽറ്റിംഗ് ഡോ. ശ്രീ ശീതൽ രാജൻ നായർ, ഡോ ഷാജുദ്ധീൻ കായക്കൽ എന്നിവർ നേതൃത്വം നൽകും. നഗരസഭ ചേർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീമതി രത്ന വല്ലി ടീച്ചർ
ഡോ മുഹമ്മദ് വസിൽ എന്നിവർ പങ്കെടുക്കുo.
Comments