LOCAL NEWS
കോതമംഗലം അയ്യപ്പൻ ക്ഷേത്രം വിളക്ക് ഉത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിര നടന്നു
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്ര അയ്യപ്പൻ വിളക്ക് ഉത്സവം തുടങ്ങി. വ്യാഴാഴ്ച പുലർച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു. രാത്രി ക്ഷേത്രം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര അരങ്ങേറി.
22 ന് പൂരൂര് ഹരികൃഷ്ണന്റെ സോപാന സംഗീതം, ഉച്ചയ്ക്ക് 11.30 മുതൽ സമൂഹസദ്യ രാത്രി സംഗീത പരിപാടി. 23 ന് വൈകീട്ട് പഞ്ചവാദ്യം, ചെണ്ടമേളം, താലപ്പൊലി, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, കലാമണ്ഡലം ശിവദാസൻ മാരാരുടെ തായമ്പക, അയ്യപ്പൻ പാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം തുടങ്ങിയവ ഉണ്ടാകും.
Comments