CALICUTDISTRICT NEWS
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിം തീര്‍ന്നതോടെ രോഗികള്‍ ദുരിതത്തിലായി

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിം തീര്‍ന്നതോടെ ദുരിതത്തിലായി രോഗികള്‍. എക്സ്‌റേ എടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായതോടെ രോഗികള്‍ ആശുപത്രിക്ക് മുമ്പില്‍ ബഹളം വെച്ചു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ആശുപത്രിയില്‍ എക്‌സറേ ഫിലിം ഇല്ലെന്നാണ് രോഗികള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ചികിത്സയ്ക്ക് എത്തിയവരില്‍ ഡോക്ടര്‍മാര്‍ എക്‌സ്‌റേ എടുക്കാൻ നിര്‍ദ്ദേശിച്ചവരാണ് എക്‌സറേ യൂണിറ്റിന് മുമ്പില്‍ പ്രതിഷേധിച്ചത്.
കാത്തുനിന്നവരില്‍ പ്രായമായവരും പരിക്കേറ്റവരും കുട്ടികളും ഉള്‍പ്പടെ ഉണ്ടായിരുന്നു. അതേസമയം, എക്സ്‌റേ ഫിലിമിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അധികം വൈകാതെ എത്തുമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Comments