കോഴിക്കോട് എൻ ഐ ടി യിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു

കോഴിക്കോട് : കോഴിക്കോട് എൻ ഐ ടി യിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വർഷത്തേക്കുള്ള സസ്പെൻഷൻ നടപടിയാണ് വിദ്യാർഥി സമരത്തെ തുടർന്ന് പിൻവലിച്ചത്. വൈശാഖ് നൽകിയ അപ്പീലിൽ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

എൻ ഐ ടിയ്ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം നാല് വരെയാണ് അവധി വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിൻ്റെയും സംഘർഷത്തിൻ്റേയും പശ്ചാത്തലത്തിൽ ആണ് അവധി.

പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാംപസിലെ സ്പിരിച്വാലിറ്റി ആൻഡ്‌ സയൻസ് (എസ് എൻ എസ്.) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്കിടെയുണ്ടായ സംഘർഷത്തെത്തുടർന്നാണ് നാലാംവർഷ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. കാംപസിലെ അച്ചടക്കസമിതി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ സസ്പെൻഡ് ചെയ്തത്.

Comments
error: Content is protected !!