KERALA
സാമ്പത്തിക പ്രതിസന്ധി; ക്ഷാമബത്ത നല്‍കില്ലെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകേണ്ടതില്ലെന്ന് കെ എസ് ഇ ബി തീരുമാനിച്ചു. 2022 ജനുവരി, 2022 ജുലൈ, 2023 ജനുവരി എന്നിങ്ങനെ മൂന്നു ഗഡു ക്ഷാമബത്ത കുടിശ്ശിക നൽകണമെന്ന ആവശ്യമാണ് ബോർഡ് യോഗം തള്ളിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് തള്ളുന്നതെന്നാണ് ബോർഡ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തെ ജീവനക്കാരുടെ സംഘടനയുമായുള്ള ചർച്ചയിൽ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു.
കെ എസ് ഇ ബി യുടെ നിലവിലെ സാമ്പത്തിക നില അപകടരമായ സ്ഥിതിയിലാണെന്നാണ് വിലയിരുത്തൽ. ക്ഷാമബത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോർഡിനോട് തീരുമാനമെടുക്കാനായിരുന്നു കോടതി നിർദ്ദേശം. ബോർഡ് തീരുമാനത്തിനെതിരെ സിഐടിയു അടക്കമുള്ള സംഘടനകൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Comments