തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെ എസ് ആര്‍ ടി സി. 105 ബസുകളുമായി സര്‍വീസ് നടത്തുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് 38.68 EPKM ഉം, 7292 രൂപ EPBയുമായാണ് 70,000 യാത്രക്കാര്‍ എന്ന നേട്ടത്തിലേക്ക് എത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ ധാരാളമായി വരുന്നുണ്ട്. കൂടുതല്‍ ബസുകള്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ ധാരാളമായി വരുന്നുണ്ട്. കൂടുതല്‍ ബസ്സുകള്‍ വരുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് തീരുമാനം. അനന്തപുരിക്കാര്‍ക്ക് ചിരപരിചിതമല്ലാതിരുന്ന പുതിയൊരു യാത്രാ ശീലത്തെ അതിവേഗം ഏറ്റെടുത്ത പ്രിയ യാത്രക്കാര്‍ക്കും യാത്രക്കാരുടെ മനസ്സറിഞ്ഞ് സേവനമനുഷ്ഠിക്കുന്ന പ്രിയ ജീവനക്കാര്‍ക്കും ടീം കെഎസ്ആര്‍ടിസിയുടെ അഭിനന്ദനങ്ങള്‍…