KERALA

നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ്

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ രംഗത്തെത്തി.

ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ സാധിക്കില്ലെന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യര്‍ എറണാകുളത്ത്  പറഞ്ഞു.
സമരത്തെ ഡിവൈഎഫ്ഐ കൈയ്യൂക്ക് കൊണ്ടാണ് നേരിടുന്നത്. നവകേരള സദസിന്‍റെ സംരക്ഷണ ചുമതല മുഖ്യമന്ത്രി ഗുണ്ടകളെ ഏൽപ്പിച്ചോയെന്നും അദ്ദേഹം ചോദിച്ചു. കേസിൽ അറസ്റ്റിലായ സഹപ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അവര്‍ക്ക് നിയമ പരമായ എല്ലാ സഹായം നൽകും. ഷൂ എറിഞ്ഞത്തിന്‍റെ പേരിൽ അവരെ ഒറ്റപ്പെടുത്തില്ല. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ്. വെല്ലുവിളി കൊണ്ട് സമരം ഇല്ലാതാക്കാൻ കഴിയില്ല. നവകേരള സദസിനും അക്രമത്തിനും എതിരെ സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button