ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെങ്ങന്നൂരിൽ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊടുകുലഞ്ഞി പാറച്ചന്തയിലാണ് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ(72), ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമമെന്ന് പൊലീസ് സംശയിക്കുന്നു. വെൺമണി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Comments

COMMENTS

error: Content is protected !!